ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ‘കച്ചാ ബദം’ പാട്ടിനു ചുവടുവച്ച് ബാഡ്മിന്റൻ താരം പി.വി.സിന്ധു. മഞ്ഞ നിറത്തിലുള്ള സ്റ്റൈലിഷ് വേഷത്തിലാണ് വിഡിയോയിൽ സിന്ധു പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനകം വൈറൽ ആയ വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിക്കഴിഞ്ഞു. 

 

ബംഗാളിലെ വഴിയോരക്കച്ചവടക്കാരനായിരുന്ന ഭൂപൻ ഭട്യാകർ പാടി വൈറൽ ആക്കിയ ഗാനമാണ് ‘കച്ചാ ബദം’. ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ, ആളുകളെ ആകര്‍ഷിക്കാനായാണ് കച്ചവടത്തിനിടെ പാട്ട് പാടിയത്. ഒരു ദിവസം ഭൂപൻ പാട്ട് പാടുന്നതിന്റെ വിഡിയോ ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. 

 

നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ സൂപ്പർഹിറ്റ്! പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന പി.വി.സിന്ധുവിന്റെ പ്രകടനവും സമൂഹമാധ്യമലോകത്തു ചർച്ചയായിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com