ADVERTISEMENT

മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ ‘രതിപുഷ്പം പൂക്കുന്ന യാമത്തിൽ’ എന്ന ഗാനം പ്രേക്ഷകരെ നേടുന്നു. റംസാനും ഷൈൻ ടോം ചാക്കോയുമാണ് ഗാനരംത്തിൽ അഭിനയിച്ചിരിക്കുന്നത്. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ പാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് സുഷിൻ ശ്യാം ആണ് ഈണമൊരുക്കിയത്. ഉണ്ണി മേനോൻ ഗാനം ആലപിച്ചു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘പറുദീസ’ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.   

 

‘ബിഗ് ബി’ പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഭീഷ്മപർവം’. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അണിനിരന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com