ADVERTISEMENT

64ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ അതിഥികളായെത്തി സംഗീത ഇതിഹാസം എം.ആര്‍.റഹ്മാനും മകൻ എ.ആർ.അമീനും. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റഹ്മാനും മകനും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇതിനകം ഏറ്റെടുത്തിരിക്കുകയാണ്. 

 

ലാസ് വേഗസ് ആണ് ഇത്തവണത്തെ ഗ്രാമി വേദി. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി പുരസ്കാര പ്രഖ്യാപനം പലതവണ മാറ്റിവച്ചിരുന്നു. മികച്ച നേട്ടത്തോടെ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജ് ഗ്രാമി വേദിയിൽ അഭിമാനമായി. സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ് സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com