ADVERTISEMENT

64ാമത് ഗ്രാമി പുരസ്കാര വേദിക്കരികെ ബിടിഎസ് താരം വിയെ ചേർത്തു നിർത്തി വാത്സല്യപൂര്‍വം ചുംബിച്ച് പോപ് താരം ലേഡി ഗാഗ. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. ലാസ് വേഗസ് ആയിരുന്നു ഇത്തവണത്തെ ഗ്രാമി വേദി. 

 

ലേഡി ഗാഗയുടെയും ബിടിഎസിന്റെയും പ്രകടനങ്ങൾ ഗ്രാമി വേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. കാഴ്ചക്കാരുടെ എണ്ണത്തിൽ ലോകസംഗീത രംഗത്തു പുതുചരിത്രമെഴുതിയ ‘ബട്ടർ’ ആണ് ബിടിഎസ് വേദിയിൽ അവതരിപ്പിച്ചത്. ‘ലവ് ഫോർ സെയ്ൽ’ ഗാനം പാടി ലേഡി ഗാഗയും തരംഗം തീർത്തു. ഗാഗയും ബിടിഎസും ചേർന്ന് പുതിയ സംഗീത ആൽബം ഒരുക്കുമോ എന്നാണ് ആരാധകർക്ക് ഇനി അറിയേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com