ADVERTISEMENT

10 കോടി ഡോളർ തന്നാലും കല്യാണങ്ങൾക്കു പാട്ട് പാടാൻ പോകരുതെന്ന് ലത മങ്കേഷ്കർ ഉപദേശിച്ചിരുന്നതായി സഹോദരി ആശ ഭോസ്‌ലെയുടെ വെളിപ്പെടുത്തൽ. പാട്ട് പവിത്രമെന്നു കരുതുന്ന ചേച്ചിയുടെ നിലപാടുകളെക്കുറിച്ച് ലത മങ്കേഷ്കർ പുരസ്കാര ചടങ്ങിലാണ് ആശ വാചാലയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം. 

 

‘ഒരിക്കൽ ഒരു മെഗാകല്യാണത്തിന് ഞങ്ങൾക്കിരുവർക്കും ക്ഷണം ലഭിച്ചു. ഞങ്ങൾ 2 പേരും പാടണമെന്ന ആവശ്യവുമായി അവർ സമീപിച്ചു. നീ കല്യാണത്തിന് പാടാൻ പോകുന്നുണ്ടോയെന്നായിരുന്നു ചേച്ചിയുടെ ചോദ്യം. ഞാൻ ഇല്ലെന്നു പറഞ്ഞു. തുടർന്നാണ് എത്ര പണം കിട്ടിയാലും കല്യാണവേദിയിൽ പാടരുതെന്ന് ചേച്ചി ഉപദേശിച്ചത്’– ആശ ഓർമകളിലൂടെ തിരികെ നടന്നു. 

 

‘സിനിമയിലെ ഗായകരുടെ അവകാശങ്ങൾക്കു വേണ്ടി ചേച്ചി എന്നും വാദിച്ചു. റിക്കോർഡുകളിൽ ഗായകരുടെ പേരു വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചേച്ചിയാണ്. പിന്നീട് ആ പേരുകൾ സ്ക്രീനിൽ എഴുതിക്കാണിച്ചു. ഗായകർക്ക് റോയൽറ്റി കിട്ടി. ജോലിയോട് അങ്ങേയറ്റം പ്രഫഷനലായ സമീപനമായിരുന്നു ചേച്ചിക്ക്. 104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും റിക്കോർഡിങ് മുടക്കിയിട്ടില്ല’– വികാരാധീനയായി ആശ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com