‘കൺമണിയേ പൊൻമണിയേ’; അച്ഛന്‍–മകള്‍ സ്നേഹക്കാഴ്ചയുമായി മകളിലെ പാട്ട്

makal-song
SHARE

ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൺമണിയേ പൊൻമണിയേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു വിജയ്‌യുടെ സംഗീതത്തിൽ പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. ബി.കെ.ഹരാനാരായണന്റേതാണു വരികൾ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘മായല്ലേ’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയതാണ്. 

രണ്ട് വ്യത്യസ്ത വിശ്വാസത്തോടെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് സത്യൻ അന്തിക്കാട് മകളിലൂടെ പറയുന്നത്. സിനിമയിലെ പ്രധാന താരങ്ങളായ മീര ജാസ്മിനും ജയറാമും ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 

ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദീഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA