ADVERTISEMENT

ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഗായിക നിത്യ മാമ്മൻ. സംഗീതസംവിധായകരും കുടുംബാഗങ്ങളും സുഹൃത്തുക്കളും ഉൾപ്പടെ നിരവധി പേർക്ക് തന്റെ പേരിൽ മെസേജുകൾ പോയിട്ടുണ്ടെന്ന് ഗായിക മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ഉചിതമല്ലാത്ത ചില വിഡിയോകളും അവർക്കു ലഭിച്ചെന്ന് നിത്യ വെളിപ്പെടുത്തി. മെസേജുകൾ ലഭിച്ചവർ തന്നെ വിളിച്ചു ചോദിച്ചപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം തിരിച്ചറിഞ്ഞതെന്നും ഗായിക പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിത്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. 

 

മലയാളത്തിലെ പുതുമുഖ ഗായികയാണ് നിത്യ മാമ്മൻ. ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ പാട്ടിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ‘സൂഫിയും സുജാതയും’ ചിത്രത്തിലെ ‘വാതുക്കല് വെള്ളിപ്രാവ്’ എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിത്യ സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com