മിയ പാടുമോ? പൊന്നോമനയ്ക്കായി നടിയുടെ പാട്ട്; ഹൃദയം തൊട്ട് താരാട്ടീണം

miya-song
SHARE

മകൻ ലൂക്കായുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് നടി മിയ പാടിയ പാട്ട് ഏറ്റെടുത്ത് ആരാധകർ. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി) ആണ് പാട്ടിനു പിന്നിൽ. ലൂക്കയ്ക്കു വേണ്ടിയുള്ള ജിപിയുടെ പിറന്നാൾ സമ്മാനമാണിത്. സംഗീതസംവിധായകനും ഗായകനുമായ നിഖിൽ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. 

ഹൃദ്യമായ ദൃശ്യാനുഭവം സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ലൂക്കയുടെ കളിചിരികളും കുസൃതികളുമാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മകനു വേണ്ടി മിയ പാടിയ താരാട്ടീണം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. മിയ പാടുമോ എന്നാണ് പാട്ട് കേട്ട് ‌അതിശയത്തോടെ ചിലർ പ്രതികരിച്ചത്. 

കൺമണിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ മുഴുവൻ പേര്. 2020 സെപ്റ്റംബർ 12നാണ് മിയയും ബിസിനസ്സുകാരനായ അശ്വിനും വിവാഹിതരായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA
.topHeader.premium-label { display: none; } @media screen and (max-width: 800px) { .mm-container.ml-top-nav { display: none !important; }}body .mm-container-fluid:not(.footer-outer){ display:block!important; } .navigation ul li a{display: block;} .articlecontentbody {clear: both;}