ഹൃദയങ്ങളെ തഴുകി ‘പകലോ കാണാതെ’; ട്രെൻഡിങ് ആയി സൗദി വെള്ളക്കയിലെ പാട്ട്

job-kurian-song
SHARE

ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പകലോ കാണാതെ’ എന്നു തുടങ്ങുന്ന പാട്ട് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. 

ജോ പോളിന്റെ വരികൾക്ക് പാലീ ഫ്രാൻസിസ് ഈണം പകർന്നു. ജോബ് കുര്യൻ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചുകഴിഞ്ഞു. ജോബ് കുര്യന്റെ ആലാപനത്തെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. 

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ദ, ഗോകുലൻ, ധന്യ അനന്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA