ADVERTISEMENT

പുത്തൻ നൃത്ത വിഡിയോ പങ്കിട്ട് നടി അഹാന കൃഷ്ണ. കൂട്ടുകാരിയുടെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുവച്ചത്. 

 

ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട് വച്ചതെന്നും കേട്ടപ്പോൾ ആവേശമായി എന്നും കുറിച്ചുകൊണ്ടാണ് അഹാന നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആഘോഷവേളയിലെ ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com