ADVERTISEMENT

സഹോദരന്‍ സൗമ്യദീപ് ഘോഷാലിനു ജന്മദിനാശംസകൾ നേർന്ന് ഗായിക ശ്രേയ ഘോഷാൽ. തന്റെ ആദ്യ കുഞ്ഞിനെപ്പോലെയാണ് അനിയനെ നോക്കി വളർത്തിയതെന്നും അവൻ ഇത്ര വളർന്നെന്നു വിശ്വസിക്കാനാകുന്നില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രേയയുടെ മകൻ ദേവ്യാനെ മടിയിലിരുത്തിയിരിക്കുന്ന സൗമ്യദീപിന്റെ ഹൃദയം തൊടും വിഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രേയയുടെ ആശംസാക്കുറിപ്പ്. ദേവ്യാന്റെ ചോറൂണ് ചടങ്ങിന്റെ ദൃശ്യങ്ങളാണിത്. 

 

‘സമയം എത്ര വേഗമാണ് ഒഴുകി നീങ്ങിയതെന്നു വിശ്വസിക്കാനാകുന്നില്ല. ഞാൻ കയ്യിലെടുത്ത ആദ്യ കുഞ്ഞ് നീയാണ്. ആഴത്തിൽ സ്നേഹിക്കാൻ എന്നെ നീ പഠിപ്പിച്ചു. നീ എന്നും എനിക്കെന്റെ കുഞ്ഞനിയനാണ്. നിന്റെ ചേച്ചി ആകാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. എന്റെ മകന്‍ ദേവ്യാന് നിന്നെയാണ് ഏറ്റവും ഇഷ്ടം. എന്റെ ലോകം ഇപ്പോള്‍ വളരെ അനുഗ്രഹീതവും പൂർണവുമാണ്. 

 

നീ എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെപ്പോലെയാണ്. എന്റെ രണ്ട് കുഞ്ഞുങ്ങളും ജനിച്ചത് ഒരേ മാസത്തിൽ ആണ്. അതെന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ദേവ്യാന്റെ ചോറൂണ് ചടങ്ങിന്റെ ഈ വിഡിയോ എന്നെ എപ്പോഴും വികാരാധീനയാക്കാറുണ്ട്. അവന് ആദ്യ ഉരുള ചോറ് കൊടുക്കാൻ അകലെയായിരുന്നിട്ടും നീ വീട്ടിൽ പറന്നെത്തി. നീയാണ് ഏറ്റവും മികച്ചയാൾ. പിറന്നാള്‍ ആശംസകൾ’, ശ്രേയ ഘോഷാൽ കുറിച്ചു. 

 

ശ്രേയ പങ്കുവച്ച വിഡിയോയും ഹൃദ്യമായ കുറിപ്പും ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധേയമായി. നിരവധി പേരാണ് സൗമ്യദീപിനു പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com