ADVERTISEMENT

സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം പൂർത്തിയാകുന്നതിന്റെ സന്തോഷം എറണാകുളത്തെ സാന്ത്വനം ഭവനത്തിൽ ആഘോഷിച്ച് ഗായിക റിമി ടോമി. ആരോരുമില്ലാത്ത 14 അമ്മമാർ താമസിക്കുന്ന ഇടമാണ് സാന്ത്വനം ഭവനം. തന്നെ അത്ര പരിചയമില്ലാത്ത അമ്മമാർക്കിടയിലേയ്ക്ക് സ്വ‌യം പരിചയപ്പെടുത്തിക്കൊണ്ടാണ് റിമി എത്തിയത്. 

 

അമ്മമാർക്കൊപ്പം പാട്ട് പാടിയും നൃത്തം ചെയ്തും സൗഹൃദസംഭാഷണം നടത്തിയും റിമി ടോമി തന്റെ സംഗീതജീവിതത്തിന്റെ 20ാം വാർഷികം ആഘോഷിച്ചു. പാട്ടും നൃത്തവുമായി സാന്ത്വനത്തിലെ അന്തേവാസികളും റിമിക്കൊപ്പം ചേർന്നതോടെ ആഘോഷം പൂർണം. കേക്ക് മുറിച്ചും ഒരുമിച്ചു ഭക്ഷണം കഴിച്ചും സന്തോഷത്തോടെയാണ് റിമി സാന്ത്വനത്തില്‍ നിന്നും മടങ്ങിയത്. 

 

അമ്മമാർക്കൊപ്പമുള്ള ആഘോഷ വിഡിയോ റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട വിഡിയോയ്ക്കു താഴെ നിരവധി പേരാണു പ്രശംസ അറിയിച്ചു രംഗത്തെത്തിയത്. തന്റെ സംഗീതജീവിതത്തിലെ വിജയം അമ്മമാർക്കൊപ്പം ആഘോഷിക്കുന്നതിലും വലിയ സന്തോഷമില്ലെന്ന് റിമി വിഡിയോയിൽ പറയുന്നു. 

2002 ൽ പുറത്തിറങ്ങിയ ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന പാട്ടിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്തു ഹരിശ്രീകുറിച്ചത്. സിനിമയിലെത്തിയിട്ട് 20 വർഷം പൂർത്തിയാവുകയാണെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ റിമി ടോമി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com