‘പിറന്നാളിന് ഗോപിയേട്ടൻ വന്നോ?’ ചോദ്യത്തിന് കുറിക്കു കൊള്ളും മറുപടി കൊടുത്ത് അഭയ

abhaya
SHARE

പിറന്നാൾ ആഘോഷ വിഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താൻ വളരെ സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നൽകുന്ന സ്നേഹത്തിനു മുന്നിൽ വിനയാന്വിതയായി നിൽക്കുകയാണെന്നും അഭയ വിഡിയോയ്ക്കൊപ്പം കുറിച്ചു. 

‘എന്തൊരു സംഭവബഹുലമായ വർഷം! ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു’, അഭയ ഹിരൺമയി കുറിച്ചു. 

അഭയയുടെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ നിരവധി പേരാണു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്. ഗോപിയേട്ടൻ (ഗോപി സുന്ദർ) വന്നോ എന്ന ഒരാളുടെ ചോദ്യത്തിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നൽകിയത്. ഗായികയുടെ കുറിപ്പ് ഇപ്പോൾ വൈറൽ‌ ആവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA