ADVERTISEMENT

അന്തരിച്ച ഗായകൻ കെകെയെ അനുസ്മരിച്ച് ഗായകൻ ഉണ്ണി മേനോൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കെകെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ വളരെ ക്രൂരമാണെന്നും കെകെയുടെ മരണം അത്തരം ക്രൂരമായ ഒരു വിധിയാണെന്നും ഉണ്ണി മേനോൻ കുറിച്ചു. 

 

‘ജീവിത ഗന്ധിയായ പാട്ടുകാരനായിരുന്നു കെകെ എന്ന കൃഷ്ണകുമാർ. തന്റെ തനതായ സമാനതയില്ലാത്ത വ്യത്യസ്തമായ ശബ്ദത്തിലൂടെ ഒട്ടനവധി ഗാനങ്ങളിലൂടെ സംഗീതലോകത്തു സ്വന്തമായ വ്യക്തിമുദ്ര ചാർത്തിയ ഗായകൻ. കൃഷ്ണകുമാറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ശ്രദ്ധിച്ചിരുന്നു. ‘ഉയിരേ ഉയിരേ..’, ‘സ്ട്രോബെറി കണ്ണേ..’, ‘നിനെയ്ത് നിനെയ്ത്..’ എന്നീ ഗാനങ്ങളിലെ അദ്ദേഹത്തിന്റെ ആലാപന ശൈലി എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. 

 

കഴിഞ്ഞ ദിവസം യാദൃച്ഛികമായി അദ്ദേഹം പാടിയ ഏറ്റവും പുതിയ ഗാനം, ഹാരിസ് ജയരാജ് സംഗീതം നൽകിയ ലെജൻഡ് എന്ന ചിത്രത്തിലെ ഗാനം കേൾക്കാൻ ഇടയായി. ആ ചിത്രത്തിൽ ബോംബെ ജയശ്രീയോടൊപ്പം ഒരു ഗാനം ഞാനും ആലപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കെകെ പാടിയ ഗാനവും കേൾക്കാനിടയായത്. 

 

ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ വളരെ ക്രൂരമാണ്. കൃഷ്ണകുമാറിന്റെ അകാലത്തിലുള്ള വിയോഗവും അക്കൂട്ടത്തിൽ പെടും. കൃഷ്ണകുമാറിന്റെ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് കൈവരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.തന്റെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കെകെയുടെ ആത്മാവിന് ശാന്തി  നേരുന്നു. നിത്യം ജീവിക്കും കെകെയുടെ ഗാനങ്ങൾ’, ഉണ്ണി മേനോൻ കുറിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com