ADVERTISEMENT

ലോകസംഗീതദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ ചേർന്നൊരുക്കിയ വ്യത്യസ്തമായ ഈണം ശ്രദ്ധേയമാകുന്നു. ബാങ്കിന്റെ ദൈനംദിന പ്രവൃത്തികളിൽ ഉണ്ടാകുന്ന ശബ്ദശകലങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ വേറിട്ട ഈണം തയ്യാറാക്കിയത്. എടിഎമ്മിലെ കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിങ് മെഷീൻ, സീൽ തുടങ്ങി ബാങ്കിലെ ചെറുതും വലുതുമായ സാമഗ്രികളിലൂടെയാണ് വിവിധങ്ങളായ ശബ്ദം കണ്ടെത്തിയിരിക്കുന്നത്. 

 

ബാങ്കിന്റെ മ്യൂസിക്കൽ ലോഗോയായ ‘മോഗോ’ ആണ് ഇത്തരത്തിൽ ശബ്ദങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബ്രാൻഡിനെ സംഗീതത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്നതിനെയാണ് മ്യൂസിക്കൽ ലോഗോ എന്നു വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ രംഗത്ത് ബാങ്ക് കൈവരിച്ച നേട്ടങ്ങളേയും പാരമ്പര്യത്തേയും കോർത്തിണക്കിയാണ് ബാങ്കിന്റെ മ്യൂസിക്കൽ ലോഗോ ഒരുക്കിയിരിക്കുന്നത്.  

 

ബാങ്ക് ഔദ്യോഗികമായി പുറത്തിറക്കിയ ഈ വ്യത്യസ്ത വിഡിയോ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇതിനൊപ്പം തന്നെ, വയലിൻ, ഗിറ്റാർ, കീ ബോർഡ്, വീണ, ഓടക്കുഴൽ, മൃദംഗം തുടങ്ങിയ വ്യത്യസ്ത സംഗീത ഉപകരണങ്ങൾക്കൊപ്പം ചൂളമടിയും ഉപയോഗിച്ച് സംഗീതപ്രേമികളായ ജീവനക്കാർ അവതരിപ്പിച്ച മോഗോയും ബാങ്ക് പുറത്തിറക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com