ADVERTISEMENT

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും നടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന പ്യാലിയിലെ അനിമേഷൻ ഗാനം പുറത്തിറങ്ങി. സാഹോദര്യത്തിന്റെ നിറമുള്ള കാഴ്ചകളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. 

 

പ്രശാന്ത് പിള്ളയാണ് പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്. പ്രീതി പിള്ള വരികൾ കുറിച്ച ഗാനം അശ്വിൻ ഗോപകുമാർ ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

 

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്യാലി’. ബബിതയും റിനും ചേർന്നു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് അവതരിപ്പിക്കുന്നത്. ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ‘പ്യാലി’ ജൂലൈ എട്ടിന് പ്രദർശനത്തിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com