ADVERTISEMENT

ബക്രീദിനോടനുബന്ധിച്ച് ഗായകൻ നജീം അർഷാദ് പുറത്തിറക്കിയ ‘അല്ലാഹു അക്ബർ’ എന്ന പുതിയ ഗാനം ആസ്വാദകരെ നേടുന്നു. 1965 ൽ നജീമിന്റെ പിതാവ് ഷാഹുൽ ഹമീദ് ഈണമൊരുക്കിയ ഗാനമാണിത്. വടശ്ശേരി ഖാദറിന്റേതാണു വരികൾ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

 

വർഷങ്ങൾക്കു മുൻപ് പിതാവ് ചിട്ടപ്പെടുത്തിയ പാട്ട് ഈ പെരുന്നാൾ ദിനത്തിൽ പ്രേക്ഷകർക്കരികിൽ എത്തിക്കാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നജീം അർഷാദ് പറഞ്ഞു. പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞെന്നും വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും ഗായകൻ കൂട്ടിച്ചേർത്തു. നജീമിന്റെ മകനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ദാസ് കെ മോഹനൻ ആണ് ‘അല്ലാഹു അക്ബർ’ പാട്ടിനു വേണ്ടി ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സച്ചു സുരേന്ദ്രൻ എഡിറ്റിങ് നിർവഹിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com