രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ച് നിക്കും പ്രിയങ്കയും

malti-marie
SHARE

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മകൾ മാൾട്ടി മേരിയുമായി അധികം പ്രായവ്യത്യാസം ഇല്ലാത്ത തരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനാണ് ഇരുവരുെടയും ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാടകഗർഭധാരണത്തിലൂടെ മാത്രമേ കുഞ്ഞിനു ജന്മം നൽകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

താനും സഹോദരങ്ങളുമായി വലിയ ആത്മബന്ധമാണുള്ളതെന്നും തന്റെയും സഹോദരങ്ങളുടെയും മക്കൾ തമ്മിൽ അതേ ബന്ധമുണ്ടാകാൻ കുട്ടികൾ തമ്മിൽ വലിയ പ്രായവ്യത്യാസം പാടില്ലെന്നുമാണ് നിക്കിന്റെ കാഴ്ചപ്പാട്. ഇക്കാര്യം പ്രിയങ്ക ചോപ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിക്കിന്റെ സഹോദരൻ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെൺമക്കളാണ്. മറ്റൊരു സഹോദരൻ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളുണ്ട്. 

ഈ വർഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}