‘ദേവദൂതർ’ക്കൊപ്പം റീൽ ചെയ്യൂ; ചാക്കോച്ചനുമുണ്ടാകും നിങ്ങൾക്കൊപ്പം!

reel-contest
SHARE

തരംഗമായ ‘ദേവദൂതർ പാടി’ പാട്ടിനൊപ്പം ചുവടുവച്ച് സമ്മാനം നേടാൻ സുവർണാവസരമൊരുക്കി മനോരമ ഓൺലൈനും കിറ്റെക്സ് ലൈഫ് സ്റ്റൈലും. റീൽ വിഡിയോ മത്സരത്തിൽ നിങ്ങള്‍ക്കു പങ്കെടുക്കാം. ചെയ്യേണ്ടത് ഇത്രമാത്രം: 

പാട്ടിനൊപ്പം രസകരമായി നൃത്തം ചെയ്യുന്നതിന്റെ റീൽ വിഡിയോ #nnathaancasekoducontest എന്ന ഹാഷ്ടാഗോടു കൂടി ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പങ്കുവയ്ക്കുക. ഏറ്റവുമധികം ലൈക്കും ഷെയറും കിട്ടുന്ന 10 വിഡിയോകളായിരിക്കും തിരഞ്ഞെടുക്കപ്പെടുക. ലിങ്കുകൾ 7356720333 എന്ന ഫോൺ നമ്പറിലേക്ക് മേസേജ് ആയും അയയ്‌ക്കുക. വിജയികൾക്ക് ഓഗസ്റ്റ് 10ന് കൊച്ചി ലുലു മാളിൽ നടക്കുന്ന ‘ന്നാ താൻ കേസ് കൊട്’ പ്രൊമോഷന്‍ ഇവന്റിൽ പങ്കെടുക്കാം. കൂടാതെ നടൻ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാനും അവസരം. 

കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനത്തിലൂടെ ട്രെൻഡിങ് ആയ പാട്ടാണ് ‘ദേവദൂതർ പാടി’. 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും പ്രേക്ഷകർക്കരികിലെത്തിയത്. ഒഎൻവി കുറുപ്പിന്റേതാണു വരികള്‍. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കാതോടുകാതോരത്തിൽ കെ.ജെ.യേശുദാസ് ആലപിച്ചിരിക്കുന്നു. ബിജു നാരായണന്‍ ആണ് പാട്ടിന്റെ പുതിയ പതിപ്പിനു പിന്നിലെ സ്വരം. 

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ത്രില്ലർ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}