ADVERTISEMENT

സ്ത്രീകള്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെ തുറന്നു കാണിച്ച് ‘പൂച്ചി’ സംഗീത വിഡിയോ. ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളാണ് പാട്ടിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ധന്യ സുരേഷ് മേനോൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാജാ പ്രകാശ് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരൻ എന്നിവരാണ് പാട്ടിനു പിന്നിലെ മറ്റു ഗായകർ. 

 

ആഫ്രോബീറ്റ് വിഭാഗത്തിൽപ്പെടുന്ന ആദ്യ മലയാള മ്യൂസിക് വിഡിയോയായ ‘പൂച്ചി’ അട്ടപ്പാടിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്. ആർത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും ചെറുത്തുനിൽപ്പുമാണ് സംഗീത വിഡിയോയുടെ പ്രമേയം. പേടി, അനുഗ്രഹം, ചെറുത്തുനിൽപ്പ്, സ്വാതന്ത്ര്യം എന്നീ ആർത്തവത്തിന്റെ നാല് ഭാവങ്ങളെ പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നു.

 

വേറിട്ട ദൃശ്യാവിഷ്കാരവുമായി പ്രേക്ഷകർക്കരികിലെത്തിയ ‘പൂച്ചി’ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഗൗരവകരമായതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാത്തതുമായ ഈ വിഷയം അടിസ്ഥാനമാക്കി പാട്ടൊരുക്കിയതിന് അണിയറ പ്രവർത്തകരെ പ്രശംസിക്കുകയാണ് ആസ്വാദകർ. ശ്രീജിത് ഗുരുവായൂർ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ആശയവും ശ്രീജിത്തിന്റേതു തന്നെ. അരുൺ എസ് ചന്ദ്രൻ സംഗീത വിഡിയോ നിർമിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com