ദേശസ്നേഹമുണർത്തി ‘മാ വന്ദേ മാതരം’; വിഡിയോ ശ്രദ്ധേയം

ma-vandematharam
SHARE

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ‘മാ വന്ദേ മാതരം’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. യുവസംഗീതസംവിധായകൻ ഗൗതം വിൻസെന്റ് ആണ് പാട്ടിന് ഈണമൊരുക്കിയത്. ജ്യോതിഷ് കിഴുപ്പിള്ളി വരികൾ കുറിച്ച ഗാനം റോഷൻ സെബാസ്റ്റ്യൻ ആലപിച്ചിരിക്കുന്നു. നടന്മാരായ സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും ചേർന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. 

ദേശസ്നേഹമുണർത്തുന്ന കാഴ്ചകളാണ് പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. അച്യുതൻ ജി.ആർ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. അർജുൻ അശോകും ക്രിഷും ചേർന്നാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാജ് രാജശേഖരൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. നിരവധി പേരാണ് പാട്ടിന്റെ പിന്നണി പ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}