ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ രചനയിൽ ‘നസ്രത്തിലെ പൂജാമലർ’; മരിയൻ ഭക്തിഗാനം ശ്രദ്ധേയം

nazrathile-poojamalar
SHARE

ഗായിക ശ്വേത മോഹൻ ആലപിച്ച മരിയൻ ഭക്തിഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ഫാ.ജോൺ പിച്ചാപ്പിള്ളി വരികൾ കുറിച്ച ഗാനമാണിത്. ‘നസ്രത്തിലെ പൂജാമലർ’ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിന് കെ.ജെ.ആന്റണി ഈണമൊരുക്കിയിരിക്കുന്നു. ‘ദ് മദർ’ എന്ന ഭക്തിഗാന ആൽബത്തിലേതാണ് ഈ ഗാനം. 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിന്റെ വരികള്‍ ഹൃദയത്തെ തൊടുന്നുവെന്നാണ് പ്രേക്ഷകപക്ഷം. ഈണത്തിനൊപ്പം അലിഞ്ഞൊഴുകുന്ന ആലാപന മികവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയിരിക്കുകയാണ്. 

പീറ്റർ ലിയോൺ ആണ് പാട്ടിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത്. സതീഷ് ഓടക്കുഴലിലും സാം ഗിറ്റാറിലും ഈണമൊരുക്കി. കെ.ജെ.ആന്റണി മിക്സിങ്ങും സബിന്‍ ജോസ് മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}