രവീന്ദ്രൻ പാട്ടിൽ കാണിച്ചത് സർക്കസ്, പറ്റിക്കുമെന്ന് യേശുദാസ് പറഞ്ഞിരുന്നു: പി. ജയചന്ദ്രൻ

Raveendran-jayachandran
SHARE

മലയാള ചലച്ചിത്രഗാനങ്ങളിൽ മെലഡി മാറ്റി സർക്കസ് കൊണ്ടുവന്ന ആളാണ് സംഗീത സംവിധായകൻ രവീന്ദ്രനെന്ന് ഗായകൻ പി. ജയചന്ദ്രൻ ആരോപിച്ചു. ‘സ്വരം തൃശൂരി’ന്റെ ആദരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റിമറിച്ചു. പകരം സർക്കസ് കാണിച്ചു. രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയിൽ രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. യേശുദാസിനെ കണ്ടാൽ മെച്ചമുണ്ടാകുമെന്ന് പറഞ്ഞാണ് അദ്ദേഹത്തിനടുത്തേക്ക് അയച്ചത്. ‘സൂക്ഷിച്ചോ, അവൻ നിന്നെയും പറ്റിക്കും’ എന്നാണ് യേശുദാസ് രവീന്ദ്രനെക്കുറിച്ച് പിന്നീട് പറഞ്ഞത്. എന്നാൽ അവർ തമ്മിൽ ഒന്നായി, ഞാൻ പുറത്തും. എനിക്ക് നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവി വിഷമം പറഞ്ഞിരുന്നു. ദേഷ്യമില്ലെന്ന് ഞാനും പറഞ്ഞു.’’

ദേശീയ അവാർഡ് നേടിയ നടി അപർണ ബാലമുരളിയെയും ചടങ്ങിൽ ആദരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}