ADVERTISEMENT

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാം മുറ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കൊളുന്ത് നുള്ളി’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. പ്രകൃതിയോടിണങ്ങിയ മനോഹരക്കാഴ്ചകളാണ് പാട്ടിൽ തെളിയുന്നത്.

 

ശ്രീജിത് ഉണ്ണികൃഷ്ണൻ പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. കൈലാസ് ഈണമൊരുക്കിയ ഗാനം വൈഷ്ണവ് ഗിരീഷ് ആണ് ആലപിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധേയമായ ഗാനം ഇതിനകം നിരവധി പ്രേക്ഷകരെ നേടിക്കഴിഞ്ഞു. നടി മലൈക അറോറയാണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.  

 

ഗുരു സോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നാലാം മുറ. ദിവ്യ പിള്ളയും  ശാന്തിപ്രിയയുമാണ് നായികനിരയില്‍. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് താരനിരയിലുള്ള പ്രധാനികള്‍. ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com