ADVERTISEMENT

ഭർത്താവ് ജെറിന്റെ പിറന്നാൾ ആഘോഷമാക്കി ഗായിക മഞ്ജരി. പിറന്നാൾ സ്പെഷൽ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച കേക്ക് ആണ് മഞ്ജരി ജെറിനു വേണ്ടി ഒരുക്കിയത്. ജെറിന്റെ ഇഷ്ടങ്ങളെ സൂചിപ്പിക്കുന്നതെല്ലാം കേക്കിൽ നിറച്ചു. ഇരുവരും ഒരുമിച്ചു പിറന്നാൾ ആഘിഷിക്കുന്നതും പരസ്പരം ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

നിരവധി പേരാണ് ജെറിന് ജന്മദിനാശംസകൾ നേരുന്നത്. വിവാഹശേഷമുള്ള ജെറിന്റെ ആദ്യ പിറന്നാളാണിത്. കഴിഞ്ഞ ദിവസമാണ് മഞ്ജരി അമ്മയുടെ പിറന്നാൾ ആഘോഷിച്ചത്. സ്പെഷൽ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. 

 

ഈ വർഷം ജൂണിലാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. ഇരുവരും ബാല്യകാലസുഹൃത്തുക്കളാണ്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com