‘ഈ വർഷം കൂടിയേ എനിക്ക് മുപ്പതുകാരിയായി നിൽക്കാൻ പറ്റൂ’; ആഘോഷവേദിയിൽ റിമി

rimi-birthday
SHARE

ഗായിക റിമി ടോമിക്കായി സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കി മഴവിൽ മനോരമ സൂപ്പർ കുടുംബം ടീം. പരിപാടിയിലെ ക്യാപ്റ്റൻമാരിലൊരാളാണ് റിമി. ഗായകൻ വിധു പ്രതാപും സംഗീതസംവിധായകൻ ഷാൻ റഹ്മാനുമാണ് മറ്റു ക്യാപ്റ്റന്മാർ. ജീവ ജോസഫ് അവതാരകനായെത്തുന്നു. സൂപ്പർ കുടുംബത്തിലെ മത്സരാർഥികള്‍ക്കൊപ്പം റിമി ടോമി പിറന്നാൾ ആഘോഷിച്ചു. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

അഭിനേത്രിമാരായ സരയു, രചന നാരായണൻകുട്ടി, ദുർഗ കൃഷ്ണ എന്നിവര്‍ സൂപ്പർ കുടുംബത്തിൽ അതിഥികളായെത്തിയിരുന്നു. മൂവരും റിമിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ഈ വർഷത്തെ പിറന്നാളിനൊരു പ്രത്യേകതയുണ്ടെന്നു റിമി ടോമി പറഞ്ഞു. ഈ വർഷം കൂടിയേ തനിക്ക് 30കാരിയായി നിൽക്കാൻ പറ്റൂ എന്നും അടുത്ത വര്‍ഷം 40ലേയ്ക്ക് എത്തുമെന്നും ഗായിക വെളിപ്പെടുത്തി. 

സെപ്റ്റംബർ 22നായിരുന്നു റിമി ടോമിയുടെ പിറന്നാൾ. കുടുംബത്തോടൊപ്പം ഗായിക പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. കടമക്കുടിയിൽ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയിൽ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവർ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}