ഗ്ലാമറസ് ലുക്കിൽ അമൃത; പട്ടായ യാത്രയുടെ മായക്കാഴ്ചയുമായി സ്പെഷൽ വിഡിയോ

amruta-pattaya
SHARE

പട്ടായയിൽ അവധിയാഘോഷിക്കുന്നതിന്റെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിനൊപ്പം നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണിത്. 

ബീച്ചിലൂടെ നടക്കുന്നതിന്റെയും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാനാകും. ഗോപി സുന്ദറിനൊപ്പമുള്ള മനോഹര നിമിഷങ്ങളും ഈ ഹ്രസ്വ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. 

അമൃത സുരേഷ് പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണു കണ്ടത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA