‘ഏട്ടാ, ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട് എന്തിനും ഏതിനും’; ഹൃദയം തൊട്ട് സിതാരയുടെ കുറിപ്പ്

sithara-sreejesh
SHARE

പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകശ്രദ്ധ നേടുന്നു. പ്രശസ്ത സൗണ്ട് എൻജിനീയറും സൗണ്ട് മിക്സറുമായ ശ്രീജേഷ് നായരെക്കുറിച്ചാണ് സിതാരയുടെ പോസ്റ്റ്. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സഹോദര്യത്തിന്റെ, വാത്സല്യത്തിന്റെ, അറിവിന്റെ, കരുതലിന്റെ, ക്ഷമയുടെ, വിശ്വാസത്തിന്റെ ചുരുക്കപ്പേരാണ് ശ്രീജേഷ് എന്ന് സിതാര കുറിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം:

ഏട്ടാ... ഞാൻ എടുത്തതും എടുപ്പിച്ചതുമായ ചിത്രങ്ങളിൽ ചിലതാണ് ഇതെല്ലാം! ഞങ്ങൾ എല്ലാവരും കണ്ണിലും കാതിലും മനസ്സിലുമായി സൂക്ഷിച്ചു വച്ച നിങ്ങളുടെ ഒരു നൂറ് ചിത്രങ്ങൾ ഉണ്ട്! കാരണം എന്താണെന്നോ, നിങ്ങൾ ഞങ്ങൾക്ക് ഒരു അത്ഭുതമാണ്. ഞങ്ങൾ ഓരോരുത്തർക്കും പലതാണ് നിങ്ങൾ. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സഹോദര്യത്തിന്റെ, വാത്സല്യത്തിന്റെ, അറിവിന്റെ, കരുതലിന്റെ, ക്ഷമയുടെ, വിശ്വാസത്തിന്റെ ചുരുക്കപ്പേരാണ് ശ്രീജേഷ്. മനുഷ്യരിൽ ഇത്രമേൽ നന്മയുണ്ടാവാം എന്നതിന്റെ തെളിവാണ് നിങ്ങൾ. ഈ പിറന്നാൾ ദിവസം ഒന്നേ പറയാനുള്ളൂ ഏട്ടാ... ഈ കാണുന്നതത്രയും സ്വയം മറന്ന് സ്നേഹിക്കാനും ചങ്കു പറിച്ചു കൂടെ നിൽക്കാനും അറിയുന്ന ഒരു കൂട്ടം ആളുകളാണ്. കൂട്ടുവെട്ടിപ്പോകില്ലെന്ന് ഉറപ്പുള്ള കൂട്ടുകാരാണ്. നിങ്ങളെ പോലുള്ളവർ തെളിച്ചതോടെ ഇരിക്കേണ്ടത് ഈ ലോകത്തിനു തന്നെ ആവശ്യമാണ്. ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ എന്തിനും ഏതിനും. എല്ലാവരെയും ചേർത്തുനിർത്തുന്ന തണലായി നിങ്ങളും ഉണ്ടാവണം.

ശ്രീജേഷിനൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയും സിതാര പങ്കുവച്ചിട്ടുണ്ട്. സിതാരയോടും കുടുംബത്തോടും ഏറെ അടുപ്പം പുലർത്തുന്നയാളാണ് ശ്രീജേഷ്. മലയാളത്തിനു പുറമേ ഹിന്ദി, മറാത്തി, തമിഴ് സിനിമാ–സംഗീത മേഖലകളിൽ സജീവമാണ് അദ്ദേഹം. ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് ശ്രീജേഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA