ADVERTISEMENT

വിജയദശമി ദിനത്തിൽ പുതിയ സംരംഭത്തിനു തുടക്കം കുറിച്ച് നടി നവ്യ നായർ. സ്വന്തമായി നൃത്ത വിദ്യാലയം തുടങ്ങുന്നുവെന്ന സന്തോഷവാർത്തയാണ് നവ്യ ആരാധകരെ അറിയിച്ചത്. മാതംഗി എന്നാണ് വിദ്യാലയത്തിനു പേരിട്ടിരിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാർഥികളെയാണ് ഇപ്പോൾ നൃത്തം അഭ്യസിപ്പിക്കുന്നതെന്ന് നവ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

‘വിജയദശമി ദിനത്തിൽ മാതംഗിയിൽ നൃത്ത ക്ലാസുകൾ തുടങ്ങി. തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായാണ് ഇപ്പോൾ ക്ലാസുകൾ. വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും. അവിടെ കൂടുതൽ വിദ്യാർഥികൾക്ക് നൃത്തം പഠിക്കാനുള്ള അവസരങ്ങളുണ്ടാകും. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി നൃത്ത വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

തന്റെ ഗുരുവായ മനു മാസ്റ്റർ ആണ് ഇത്തരമൊരു ആശയം മുന്നോട്ടു വച്ചതെന്ന് നവ്യ പറഞ്ഞു. ഗുരുനാഥൻ പഠിപ്പിച്ചത് ഏറ്റവും പരിശുദ്ധിയോടെ തന്റെ വിദ്യാർഥികൾക്കു പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നുെവന്നും നൃത്തത്തോടു നീതി പുലർത്താൻ കഴിയട്ടെയെന്നു പ്രാർഥിക്കുകയാണെന്നും നവ്യ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com