ADVERTISEMENT

ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ലിവർപൂളിൽ. ഗായിക ലോകപ്രശസ്ത സംഗീത ബാൻഡ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോൾ. ബീറ്റിൽസിനോടുള്ള ആദരസൂചകമായി നിർമിച്ച ബാൻഡ് അംഗങ്ങളുടെ പ്രതിമകൾക്കു മുന്നിൽ നില്‍ക്കുന്ന നഞ്ചിയമ്മയുടെ ചിത്രമാണ് പുറത്തുവന്നത്. 1960–69 കാലഘട്ടത്തിൽ പാട്ടുമായി ലോകത്തെ കീഴടക്കിയ ബാൻഡ് ആണ് ദ് ബീറ്റിൽസ്. 

 

ലണ്ടനിലെ മലയാളി സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനാണ് നഞ്ചിയമ്മയെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് ലണ്ടൻ യാത്ര. 

 

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന പാട്ടാണ് നഞ്ചിയമ്മയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാരം ഏറ്റുവാങ്ങാൻ നഞ്ചിയമ്മ വേദിയിലേയ്ക്കെത്തിയപ്പോൾ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com