ADVERTISEMENT

പോപ് താരം മഡോണയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു. താൻ സ്വവർഗാനുരാഗിയാണെന്ന സൂചന നൽകുന്ന വിഡിയോ ആണ് ഗായിക പങ്കുവച്ചത്. 5 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി. ‘ഞാൻ സ്വർഗാനുരാഗിയാണ്’ എന്ന മഡോണയുടെ അടിക്കുറിപ്പ് ആരാധകരെ കുഴപ്പിക്കുന്നു.

 

മഡോണയുടെ പോസ്റ്റിനു പിന്നാലെ പല തരത്തിലുള്ള ചർച്ചകളാണ് സജീവമാകുന്നത്. ഇതോടൊപ്പം മുൻപ് പലപ്പോഴായി മഡോണ പറഞ്ഞ വാക്കുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാവരിലും ബൈസെക്ഷ്വൽ സ്വഭാവമുണ്ടായിരിക്കുമെന്നും അതാണ് തന്റെ തിയറിയെന്നും വർഷങ്ങൾക്കു മുൻപ് ഒരു ആൽബം ലോഞ്ചിനിടെ മഡോണ പറഞ്ഞിരുന്നു. തനിക്കും അത്തരമൊരു തെറ്റു പറ്റിയിട്ടുണ്ടാകാമെന്നും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്.

 

മഡോണ പലപ്പോഴായി മറ്റു ഗായികമാരെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ താൻ സ്വവർഗാനുരാഗിയാണെന്ന കാര്യം മഡോണ ഇതുവരെ വ്യക്തമായി എവിടെയും പറഞ്ഞിട്ടില്ല. തനിക്കു പുരുഷന്മാരുമായി മാത്രമേ ബന്ധമുള്ളു എന്ന് പൊതുവേദിയിലുൾപ്പെടെ മഡോണ തുറന്നു പറഞ്ഞിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com