ADVERTISEMENT

നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഗ്രാന്റ് ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലു മാളിൽ നടന്നു. പ്രമുഖ സംഗീതബാൻഡ് ആയ തൈക്കുടം ബ്രിഡ്ജ് പടവെട്ടിലെ പാട്ടുകൾ അവതരിപ്പിച്ചു. നിവിന്‍ പോളി, അദിതി ബാലന്‍, ലിജു കൃഷ്ണ, രമ്യ സുരേഷ്, സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത തുടങ്ങിയവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്.

 

നിരവധി ആരാധകരാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കും മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ഒരുക്കിയ സരിഗമയുടെ നിര്‍മാണ കമ്പനിയായ യൂഡ്‌ലീ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ് നിർമാണം.

 

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഒക്ടോബർ 21ന് ചിത്രം തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com