ADVERTISEMENT

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എന്ത് പാങ്ങ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. രമ്യ നമ്പീശനും കെ.എസ്.ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചത്. 

 

‘എന്ത് പാങ്ങ് എന്ത് പാങ്ങ്

ചങ്കിനുള്ളിലെ ചെമ്പകച്ചെടി 

പൂത്തപോലെന്ത് പാങ്ങ്

എന്ത് പാങ്ങ് എന്ത് പാങ്ങ്....’

 

ഇതിനകം ശ്രദ്ധ നേടിയ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. ശ്രീനാഥ്‌ ഭാസിക്കൊപ്പം ആൻ ശീതൾ നായികയായെത്തുന്ന ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ടൈനി ഹാൻഡ്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്‌ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

 

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ്‌ ആന്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തിൽ സണ്ണി വെയ്നും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com