ADVERTISEMENT

കേൾവിക്കാരുടെ ഉൾത്തടങ്ങളിൽ ഈണങ്ങളുടെ അലകടൽ തീർത്ത് പാടിക്കയറുന്ന മഡ്‌റോഡ് മ്യൂസിക് ബാൻഡ് അക്ഷര നഗരിയിലേക്കുമെത്തുന്നു. നവംബർ 19 ന് വൈകിട്ട് 7.30 ന് കുമരകം സൂരി റിസോർട്ടിൽ നടക്കുന്ന സംഗീതപരിപാടിയിലും അത്താഴ വിരുന്നിലും സംഗീതാസ്വാദകർക്കു പങ്കെടുക്കാം. ടിക്കറ്റുകൾ www.thepurplecrayons.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിരക്ക്: 1500 രൂപ‌. 

 

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാൻഡ് ആണ് മഡ്റോഡ്. കണ്‍ട്രി ബ്ലൂസ് മുതൽ റോക്ക് ൻ’ റോൾ വരെയുള്ള സംഗീതശാഖകളിൽനിന്നു സ്വാധീനമുൾക്കൊണ്ടാണ് നാലംഗ സംഘം മഡ്റോഡ് എന്ന പേരിൽ ബാൻഡിനു തുടക്കം കുറിച്ചത്. ഈ ചെറുപ്പക്കാരുടെ സംഗീതം, ഇതിനകം വിവിധ രാജ്യങ്ങളിലായി നിരവധി വേദികൾ കീഴടക്കിക്കഴിഞ്ഞു. 

 

ചെന്നൈ, കൊച്ചി, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലെ സംഗീതപരിപാടിക്കു ശേഷമാണ് മഡ്റോഡ് കോട്ടയത്തെത്തുന്നത്. മഡ്റോഡിന്റെ കോട്ടയത്തെ ലൈവ് പാട്ടു മേളത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com