അമ്മയ്ക്കൊപ്പം ചുവടുവച്ച് ആശ ശരത്; വിഡിയോ വൈറൽ

asha-sarath-mom-dance
SHARE

അമ്മയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ പങ്കിട്ട് നടിയും നർത്തകിയുമായ ആശ ശരത്. ‘ഖെദ്ദ’ എന്ന ചിത്രത്തിലെ ‘അണിയറയിൽ നിൻ അരമണി കിലുക്കം’ എന്ന പാട്ടിനൊപ്പമാണ് ഇരുവരും നൃത്തം അവതരിപ്പിക്കുന്നത്. ‘ഞാനും മമ്മിയും റീൽസ് ചലഞ്ച് ചെയ്യുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ആശ ശരത് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അടുത്തിടെ ഇതേ പാട്ടിന് ആശയും അമ്മയും മകളും ഒരുമിച്ചു നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. 

ആശയുടെയും അമ്മയുടെയും വിഡിയോ മണിക്കൂറുകൾക്കകം 2 മില്യനിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നത്. ആശയുടെ അമ്മ കലാമണ്ഡലം സുമതി ഇപ്പോഴും നൃത്തരംഗത്തു സജീവമാണ്. ഇവരുടെ കീഴിൽ നിരവധി വിദ്യാർഥികളാണു നൃത്തം അഭ്യസിക്കുന്നത്. 

ആശ ശരത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഖെദ്ദ’. ആശയുടെ മകൾ ഉത്തരയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു. അമ്മ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ തന്നെ ഉത്തര അഭിനയ അരങ്ങേറ്റം കുറിക്കുന്നത് വാർത്തയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS