ADVERTISEMENT

കൊറിയൻ പോപ് ബാൻഡ് ബിടിഎസ് ബോളിവുഡ് ഗാനത്തിനു ചുവടുവച്ചാൽ എങ്ങനെയുണ്ടാകും? വിശ്വസിക്കാൻ അൽപം പ്രയാസമാണല്ലേ. എന്നാൽ അത്തരമൊരു അതിശയകരമായ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അത് പക്ഷേ എഡിറ്റഡ് വിഡിയോ ആണെന്നു മാത്രം. 

 

ആയുഷ്മാന്‍ ഖുറാന ചിത്രം ആന്‍ ആക്‌ഷന്‍ ഹീറോയിലെ ജേഡാ നശാ... എന്ന പ്രശസ്ത ഗാനത്തിനു ചുവടുവയ്ക്കുന്ന ബിടിഎസിനെ വിഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. ബിടിഎസിന്റെ ചുവടുകൾ പാട്ടുമായി വളരെയധികം യോജിച്ചു പോകുന്നുവെന്നാണ് ആസ്വാദകപക്ഷം. മുൻപും ഇതുപോലെ ബിടിഎസിന്റെ നിരവധി എഡിറ്റഡ് വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 

 

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘത്തിന്റെ സംഗീതജീവിത വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. വേർപിരിയലിനു ശേഷവും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി സജീവമായിത്തന്നെ തുടരുകയാണ് അംഗങ്ങൾ. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇവർ വേര്‍പിരിയൽ പ്രഖ്യാപനം നടത്തിയത്. ജംഗൂക്, ആർഎം, വി, ജെഹോപ്‌, ജിമിൻ, ജിൻ, സുഗ, എന്നിവരാണ് കൊറിയന്‍ ബാൻഡ് ആയ ബിടിഎസിലെ അംഗങ്ങൾ. ‌

 

സ്വതന്ത്ര സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു ബാൻഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിൽ ചേരാനാണു സംഘം വേർപിരിഞ്ഞതെന്ന അനൗദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തു വന്നിരുന്നു. ബിടിഎസ് താരങ്ങളെല്ലാം ഉടൻ തന്നെ സൈനികസേവനത്തിനിറങ്ങുമെന്ന് കൊറിയയിലെ മേലധികാരികളും അറിയിച്ചു. ബാൻഡ് അംഗം ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com