പരിശീലന സമയം ‘ആനന്ദകരമാക്കി’ സിതാരയും കൂട്ടരും; വിഡിയോ

sithara-band
SHARE

സ്റ്റേജ് പരിപാടിക്കു മുൻപുള്ള പരിശീലന സമയം ആസ്വദിക്കുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായിക സിതാര കൃഷ്ണകുമാർ. ഗായികയുടെ ബാൻഡ് ആയ പ്രോജക്ട് മലബാറിക്കസിലെ അംഗങ്ങളാണ് വിഡിയോയിൽ ഉള്ളത്. ബാൻഡിനെക്കുറിച്ചു ഹൃദ്യമായ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് സിതാര രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

‘ആടുകയും തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. ഞങ്ങൾ സ്നേഹത്തിന്റെയും സംഗീതത്തിന്റെയും ഒരു കോട്ട കെട്ടിപ്പടുക്കുകയാണ്. ഞങ്ങളുടെ സൗഹൃദത്തിലൂടെ ഞങ്ങൾ മുന്നോട്ടു പോകുന്നു. സ്റ്റേജിൽ ആനന്ദിക്കാനും പോസിറ്റീവായി നിൽക്കാനും മാത്രം ആഗ്രഹിക്കുന്നു. കൂടുതൽ സംഗീതം സൃഷ്ടിക്കുക, ആനന്ദകരമായ സംഗീതം സൃഷ്ടിക്കുക, പ്രേക്ഷകരുടെ ചുണ്ടിൽ പുഞ്ചിരി നിറയ്ക്കുക. ഞങ്ങൾ വരുന്നു, പ്രോജക്ട് മലബാറിക്കസ്’, സിതാര കുറിച്ചു. 

സ്റ്റേജ് ഷോകളിൽ സജീവമാണ് ‘പ്രോജക്ട് മലബാറിക്കസ്’ ബാൻഡ്. സംഘം സംഗീത ആൽബങ്ങളും പുറത്തിറക്കാറുണ്ട്. ശ്രീജേഷ് നായർ, ലിബോയ്, അജയ്, വിജോ, ശ്രീനാഥ്, മിഥുൻ പോൾ എന്നിവരാണ് പ്രോജക്ട് മലബാറിക്കസിലെ മറ്റ് അംഗങ്ങൾ. ബാൻഡ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘അരുതരുത്’ എന്ന സംഗീത ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS