ഇന്ത്യക്കാർ തിരഞ്ഞത് അല്ലു അർ‌ജുന്റെ ‘ശ്രീവല്ലി’; ഗൂഗിൾ സെർച്ച് പട്ടികയിൽ ഒന്നാമതെത്തി ഗാനം

pushpa-song-2022
SHARE

2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് ഏതെന്നു വെളിപ്പെടുത്തി ഗൂഗിൾ. പാട്ട് മാത്രമല്ല, സിനിമ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഏതെന്നും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ‘ശ്രീവല്ലി’ ഗാനമാണ് ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്. ആദിത്യ എയുടെ പോപ് നമ്പർ ‘ചാന്ദ് ബാലിയാ’നും ഇന്ത്യൻ ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടി. ഡിസംബർ 7 നാണ് ഗൂഗിൾ ‘ഇയർ ഇൻ സെർച്ച് 2022’ ലിസ്റ്റ് പുറത്തിറക്കിയത്. 

‘പുഷ്പ’യിൽ ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’. സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിൽ അല്ലു അർജുന്റെ ചുവടുകളും വസ്ത്രധാരണവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ‘പുഷ്പ’യിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS