ADVERTISEMENT

ക്രിസ്മസ് കാലത്തെ വരവേൽക്കാൻ കാരൾ ഗാനം പുറത്തിറക്കി ‘കള്ളനും ഭഗവതിയും’ ടീം. രഞ്ജിൻ രാജ് ഈണമൊരുക്കിയ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സന്തോഷ് വർമ വരികൾ കുറിച്ച ഗാനം ബിജു നാരായണന്‍ ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. 

 

‘ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി

ഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രി

ഒന്നുചേർന്നു പാടിടേണം ഹല്ലേലുയാ

ഹല്ലേലുയാ ഹല്ലേലുയാ...’

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. കെ.വി.അനിൽ രചന നിർവഹിക്കുന്നു. രതീഷ് റാം ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ജോൺ കുട്ടി. രാജീവ് കോവിലകം ആണ് കലാസംവിധാനം. 

 

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ, സലിം കുമാർ, ജോണി ആന്റണി, രാജേഷ് മാധവൻ, പ്രേംകുമാർ, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയപ്രകാശ്, ജയൻ ചേർത്തല, നോബി, മാല പാർവതി, അൽത്താഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com