ADVERTISEMENT

ഗായിക രാജലക്ഷ്മി ആലപിച്ച പുതിയ ക്രിസ്മസ് ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘താലോലം താലോലം’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് ഗായികയുടെ മധുരനാദത്തിൽ പുറത്തുവന്നത്. ജെയിംസ് മാർട്ടിന്റെ വരികൾക്ക് ഡേവിഡ്സൺ ഡാനിയേൽ ഈണമൊരുക്കിയ ഗാനമാണിത്. ജോൺ സാമുവൽ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. 

 

‘താലോലം താലോലം കൺമണിയേ

താരാട്ടുപാടാം ഞങ്ങൾ പൊൻമണിയേ

മാനത്തെ പന്തലിൽ അമ്പിളി പൂത്ത പോലെ

കൺമണി നിൻ പൊൻമുഖം വന്നുദിച്ചു പാരിതിൽ...’

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. രാജലക്ഷ്മിയുടെ ആലാപനമികവ് പാട്ട് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ആസ്വാദകപക്ഷം. അനി എം അർജുൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com