ADVERTISEMENT

അയ്യപ്പ ഭക്തർക്ക് മനം നിറഞ്ഞു പാടാൻ മനോഹരമായ ഗാനവുമായി സിനിമാ സംഗീത സംവിധായകൻ ഒ കെ രവിശങ്കർ. "ഇഷ്ടമാണയ്യപ്പൻ" എന്ന ഗാനത്തിന് സുരേഷ് കുമാർ പട്ടാഴിയാണ് വരികൾ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് കെ പി ബാലഗോപാലൻ ആണ്. 

 

 "ഇത്രമേൽ അയ്യപ്പ ഭക്തരെത്തുന്നെങ്കിൽ അത്രമേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കും.... ഇത്രമേലയ്യപ്പ കീർത്തി പടർന്നെങ്കിൽ അത്രമേലവരിൽ അലിഞ്ഞിരിക്കും..." എന്നു തുടങ്ങുന്ന മനോഹരഗാനത്തിന് ശബരിമലയിൽ നിന്നുള്ള ദൃശ്യങ്ങൾ മാറ്റു കൂട്ടുന്നു. ഓഡിയോ മിക്സ് ചെയ്തിരിക്കുന്നത് സുനീഷ് ബെൻസൺ ആണ്. 2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രവിശങ്കർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com