ADVERTISEMENT

മനോരമ മ്യൂസിക് പുറത്തിറക്കിയ പുതിയ ക്രിസ്തീഭക്തിഗാന വിഡിയോ ആ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘പരിശുദ്ധനാം താതനേ’ എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗായിക നിത്യ മാമ്മനാണ് ആലപിച്ചിരിക്കുന്നത്. സുനിജ എബ്രഹാം വരികൾ കുറിച്ച് ഈണമൊരുക്കിയിരിക്കുന്നു. 

 

‘പരിശുദ്ധനാം താതനേ

കരുണയിൻ സാഗരമേ

കൃപയിൻ ഉറവിടമേ

ആശ്വാസദായകനേ

നാഥാ നീ മതിയെനിക്ക്

നിൻ കൃപമതിയെനിക്ക്

ഈ മരുയാത്രയതിൽ

തിരുകൃപ മതിയെനിക്ക്...’

 

മാർട്ടിൻ മിസ്റ്റ് ആണ് ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. അനിൽ സുരേന്ദ്രൻ മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഈ ഭക്തിഗാന വിഡിയോ പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട ഗാനം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com