ADVERTISEMENT

ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, രജിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആകാശ പാലാഴിയിൽ’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ശ്വേത മോഹനാണ് ഗാനം ആലപിച്ചത്. രതി ശിവരാമന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നു.  

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ശ്വേതയുടെ ആലാപനമികവിനെ പ്രസംസിച്ചു നിരവധി പേർ രംഗത്തെത്തുന്നുണ്ട്. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. 

 

നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. വെങ്കിടേഷ്, ഷൈൻ ടോം ചാക്കോ, അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ.എം.വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

 

ആർടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണു നിർമാണം. തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com