ADVERTISEMENT

ലോകം മുഴുവൻ ശ്രദ്ധയോടെ കേൾക്കുന്ന ഗായികയാണ് ഷക്കീറ. ഹിറ്റ് ചാർട്ടിലിടം പിടിക്കുന്ന പാട്ടുകളും വിവാദമാകുന്ന സ്വകാര്യജീവിതവുമൊക്കെ കാലങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ഷക്കീറയുടെ പുതിയ പാട്ട് ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ മൂന്നു ദിവസത്തിനുള്ളിൽ യൂട്യൂബിൽ 100 മില്യനിലധികം കാഴ്ചക്കരെ നേടി പുതിയ റെക്കോർഡ് സ്വന്തമാക്കുകയാണ്. യൂട്യൂബിൽ ഏറ്റവുമധികമാളുകൾ കണ്ട ലാറ്റിൻ ട്രാക്ക് ആയി ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ ഇതിനകം മാറി. 

 

മുൻ കാമുകൻ സ്പാനിഷ് ഫുട്‌ബോളറുമായ ജെറാർദ് പീക്കേയെ പരിഹസിച്ചാണ് ഷക്കീറ ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ പുറത്തിറക്കിയതെന്ന വിവാദവും ഇപ്പോൾ ചൂടുപിടിച്ചിരിക്കുകയാണ്. ജെറാർദ് 23 കാരിയായ ക്ലാരയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിക്കും വിധത്തിലാണ് ഷക്കീറയുടെ പാട്ട്. 

 

2022 ജൂണിലാണ് ഷക്കീറയും ജെറാർദ് പീക്കേയും വേർപിരിഞ്ഞത്. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും വേർപിരിയൽ പ്രഖ്യാപനം. ഷക്കീറയെ പ്രശസ്തിയിലേക്കെത്തിച്ച ഫുട്ബോൾ ഗാനം ‘വക്കാ വക്കാ’യുടെ ചിത്രീകരണ േവളയിലാണ് ജെറാർദ് പീക്കേയുമായി ഗായിക പരിചയത്തിലാകുന്നത്. അതു പിന്നീട് പ്രണയത്തിലേക്കെത്തി. 12 വർഷം നീണ്ട പ്രണയബന്ധത്തിനൊടുവിൽ ഇരുവരും പിരിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com