പ്രിയ സുഹൃത്തിനു ജന്മദിനാശംസകൾ നേർന്നു ഗായിക സിതാര കൃഷ്ണകുമാർ. തന്റെ സംഗീത ബാൻഡ് ആയ പ്രോജക്ട് മലബാറിക്കസിലെ അംഗം ശ്രീനാഥിനാണ് സിതാരയുടെ ഹൃദയം തൊടും പിറന്നാൾ ആശംസ. ശ്രീനാഥിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും സിതാര കുറിപ്പിൽ പറയുന്നു.
‘കൊൽക്കത്തയിൽ വച്ച് നിന്നെ ആദ്യമായി കണ്ട ദിനം ഞാൻ ഇന്നും ഓര്‍ക്കുന്നു. അന്നു തൊട്ടിന്നോളം നിന്നോടുള്ള എന്റെ സ്നേഹത്തിനു മാറ്റമുണ്ടായിട്ടില്ല. ഒരു അനുജനോടോ സഹസംഗീതജ്ഞനോടോ ഉള്ള വാത്സല്യം മാത്രമല്ല എനിക്ക് നിന്നോട്, മറിച്ച് എന്നും ബഹുമാനവും ആദരവോടെയുള്ള ഭയവുമാണ്. നീ ഇനിയും പാടൂ, ഇനിയും പുതിയവ സൃഷ്ടിക്കൂ, എപ്പോഴും പുഞ്ചിരിക്കുക. ഞങ്ങൾ നിന്നെ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു. നമ്മൾ ഒരുമിച്ചുള്ള യാത്രയിൽ നീ ഒരുപാട് സംഗീതവും സന്തോഷവും പകരുന്നു. കുട്ടാ, ജന്മദിനാശംസകൾ’, സിതാര കുറിച്ചു.
ശ്രീനാഥിനൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി പിറന്നാൾ സ്പെഷൽ വിഡിയോയും സിതാര പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണു ശ്രീനാഥിനു ജന്മദിനാശംസകൾ നേരുന്നത്. പ്രോജക്ട് മലബാറിക്കസിന്റെ തുടക്കം മുതൽ ബാൻഡിൽ സജീവമാണ് ശ്രീനാഥ്. 'ഋതു' എന്ന ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്ട് മലബാറികസ്. ലിബോയ് പെയ്സ്‌ലി കൃപേഷ്, വിജോ ജോബ്, അജയ് കൃഷ്ണന്‍, മിഥുന്‍ പോള്‍ എന്നിവരാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ.