ഗിറ്റാർ വായിച്ച്, പ്രണയഗാനം പാടി ഗൗതം മേനോൻ; 'അനുരാഗ'ത്തിലെ തമിഴ് ഗാനമെത്തി

anuragam
SHARE

ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം റീലീസായി. ഗൗതം മേനോൻ ആണ് ചിത്രത്തിലെ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രണയസിനിമകൾക്ക് മറ്റൊരു മാനം നൽകിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോയായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കൂടെ ലെനയുമുണ്ട്.

തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജ് എഴുതിയ വരികൾക്ക് ജോയൽ ജോൺസ് സംഗീതം നൽകി, കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷാ, സംഗീത സംവിധായകൻ ജോയൽ ജോൺസ് എന്നിവർ ചേർന്ന് ഗാനം ആലപിച്ച "യെഥുവോ ഒൺട്ര്.." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. നനുത്ത പ്രണയത്തിന്റെ  ഓർമകൾ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസിൽ ഒരു പ്രണയകാലം ഓർമിപ്പിക്കുന്നു. 

വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവഹിക്കുന്നു. 

എഡിറ്റിങ് ലിജോ പോൾ. മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ജോയൽ ജോൺസ് സംഗീതം പകരുന്നു. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്‌ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്,ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ–ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്. പിആർഓ എ.എസ്. ദിനേശ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS