ADVERTISEMENT

ഗായിക രഞ്ജിനി ജോസ് പുറത്തിറക്കിയ ‘നിൻ യുഗം’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. രഞ്ജിനി തന്നെ വരികൾ കുറിച്ച് ആലപിച്ച ഗാനമാണിത്. ചാൾസ് നസ്റത്ത് ഈണം പകർന്നിരിക്കുന്നു. പാട്ടിന്റെ നിർമാണവും ചാൾസ് തന്നെ. ജീവിത, സംഗീത യാത്രകളെക്കുറിച്ചാണ് പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. 

 

ജീവിതത്തിലൂടെയും തൊഴിലിലൂടെയും ഹൃദയത്തിലൂടെയും ആത്മാവിലൂടെയുമുള്ള യാത്ര എന്നാണ് ‘നിൻ യുഗ’ത്തെ കുറിച്ച് രഞ്ജിനി ജോസ് പറയുന്നത്. പുതിയ കാലത്തേക്കുള്ള യാത്രയും പ്രതീക്ഷയും കൂടിയാകുന്നു ഈ പാട്ട്. ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയും കടന്നു പോയ വഴികളോടുള്ള സ്നേഹവും നിറഞ്ഞു നിൽക്കുന്ന വരികള്‍ ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

വേറിട്ട ദൃശ്യഭംഗിയും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ഭരത് സാഗർ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. സുജിത് സുരേന്ദ്രൻ എഡിറ്റിങ് നിർവഹിച്ചു. അമൽ മിത്തു ആണ് പാട്ടിന്റെ മാസ്റ്ററിങ് നിർവഹിച്ചത്. മിക്സിങ്: ചാൾസ് നസ്റത്ത്. നിരവധി പേരാണു രഞ്ജിനിയുടെ പാട്ടിനെ പ്രശംസിച്ചു രംഗത്തെത്തുന്നത്. മുൻപും രഞ്ജിനി ജോസ് ഒരുക്കിയ സംഗീത ആൽബങ്ങൾ ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com