മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്, സുറിയാനി ഭാഷാ പരിശീലനം നൽകുന്നു. ഓൺലൈനായി രണ്ടു മാസം വീതമുള്ള നാല് തലങ്ങളിലാണ് കോഴ്സ്. ആദ്യ ലെവൽ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അടുത്ത ലെവൽ ക്ലാസ്സുകൾക്കു ചേരാവുന്നതാണ്. ഏഴാമത് ബാച്ചിന്റെ ക്ലാസ്സുകൾ ഫെബ്രുവരി 7 ന് ആരംഭിക്കും. 18 നും 60 നും ഇടയ്ക്കു പ്രായമുള്ളവർ 3 നു മുമ്പ് അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ www.srutimusic.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ഇ മെയിൽ: srutimusics@gmail.com.
ഫോൺ: 94963 24483, 94474 09452