വേദിയിൽ ഗായകൻ കൈലാഷ് ഖേറിനു നേരെ കുപ്പിയേറ്; രണ്ട് പേർ അറസ്റ്റിൽ

kailash-kher-new
SHARE

പൊതുവേദിയിൽ പാട്ട് പാടുമ്പോൾ ബോളിവുഡ് ഗായകൻ കൈലാഷ് ഖേറിനു നേരെ കുപ്പിയേറ്. ചരിത്ര പ്രസിദ്ധമായ ഹംപി ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീതപരിപാടിയിലാണ് സംഭവം. ഹിന്ദി ഗാനം പാടിയത് ഇഷ്ടപ്പെടാത്ത കാണികളിലെ ഒരു വിഭാഗം, കന്നഡ ഗാനങ്ങൾ പാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൈലാഷ് ഹിന്ദി ഗാനാലാപനം തുടർന്നു. ഇതോടെ പ്രകോപിതരായ രണ്ട് യുവാക്കൾ കുപ്പിയെടുത്ത് ഗായകനു നേരെ എറിയുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതികളെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൈലാഷ് ഖേറിനു പരുക്കൊന്നും പറ്റിയിട്ടില്ലെന്നും ആക്രമണമുണ്ടായ ശേഷവും ഗായകൻ സംഗീത പരിപാടി തുടർന്നെന്നുമാണ് റിപ്പോർട്ട്. സംഗീതപരിപാടിയുടെ തുടക്കം മുതൽ കന്നഡ ഗാനം ആലപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഹിന്ദി ഗാനം മാത്രമാണ് കൈലാഷ് ഖേർ ആലപിച്ചത്. ഇതാണ് കാണികളെ പ്രകോപിതരാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS