‘പുതുതായൊരിത്, അറിയാനൊരിത്’; വീണ്ടും പാട്ടുമായി ജോജുവിന്റെ ‘ഇരട്ട’; ലിറിക്കൽ വിഡിയോ

iratta-song-new
SHARE

ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പുതുതായൊരിത്, അറിയാനൊരിത്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മുഹ്സിൻ പരാരി വരികൾ കുറിച്ച ഗാനം ഷഹബാസ് അമൻ ആലപിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എന്തിനാടി പൂങ്കൊടിയേ’ എന്ന ഗാനം ആരാധകശ്രദ്ധ നേടിയിരുന്നു. മണികണ്ഠൻ പെരുമ്പടപ്പ് വരികൾ കുറിച്ചു സംഗീതം പകർന്ന് സൂപ്പർ ഹിറ്റ് ആയ ഈ ഗാനം ഇരട്ടയ്ക്കു വേണ്ടി പുനരാവിഷ്കരിക്കുകയായിരുന്നു. ജോജു ജോർജ് ആണ് ഗാനം ആലപിച്ചത്. 

നവാഗതനായ രോഹിത് എം.ജി.കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇരട്ട’. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായി ജോജു ജോർജ് വേഷമിടുന്നു. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS